മുംബൈ: മുംബൈ എയര്‍പോര്‍ട്ടിന്റെ എഴുപത്തിനാല് ശതമാനം ഓഹരികളും വാങ്ങി അദാനി ഗ്രൂപ്പ്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും ജി.വി.കെ ഗ്രൂപ്പിന്റെയും കീഴിലുള്ള മുംബൈ എയര്‍പോര്‍ട്ട്, ഡല്‍ഹിക്ക് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണ്.

ജി.വി.കെ ഗ്രൂപ്പിന്റെ കൈവശമുള്ള അന്‍പത് ശതമാനം ഓഹരികളും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ബിഡ് വെസ്റ്റിന്റെ 24 ശതമാനം ഓഹരികളുമാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനിക്ക് കീഴിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് (എ.എ.എച്ച്.എല്‍) ആണ് ഓഹരികള്‍ വാങ്ങിയത്.