kerala
എഡിജിപിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം: കെ.സുധാകരന്‍ എംപി
പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ.സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമാണ് എഡിജിപി എം.ആര്‍.അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയനിലേക്ക് നിര്‍ത്തിക്കൊണ്ടാണ് എഡിജിപി അജിത് കുമാറിനോടുള്ള കരുതല്‍ മുഖ്യമന്ത്രി കാട്ടിയത്. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്. ഒട്ടും ആത്മാര്‍ത്ഥമില്ലാത്ത നടപടിയാണ് സര്‍ക്കാരിന്‍റേതും സുധാകരന്‍ തുറന്നടിച്ചു.
നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യമെന്ന് കെ.സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടി രാഷ്ട്രീയ ദൗത്യമേറ്റെടുത്ത് ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപിയെ കൈവിടാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ആര്‍എസ്എസ് നേതൃത്വത്തിന്‍റെ പ്രീതിനിലനിര്‍ത്താനാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി ചേര്‍ത്ത് പിടിക്കുന്നത്.
എഡിജിപിയെ പരമാവധി സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ തങ്ങളുടെ വിജയമെന്ന് അവകാശപ്പെടുന്നത് സിപിഐയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടാണ്. എഡിജിപിയെ നുള്ളിനോവിക്കാതെ മുഖ്യമന്ത്രി നടത്തിയ തൊലിപ്പുറത്തെ ചികിത്സയെ വിജയമായി ആഘോഷിക്കുന്ന സിപിഐ കേരളീയ സമൂഹത്തില്‍ കൂടുതല്‍ അപഹാസ്യമായെന്നും കെ.സുധാകരന്‍ പറഞ്ഞു.
kerala
എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍
നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്‌ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
kerala
എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി
ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര്‍ ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്‍ഷന്‍ ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്‍ഷന്‍ ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.
കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന്‍ അവസാനിപ്പിച്ചതായും പറയപ്പെടുന്നു.
kerala
ജീവനെടുത്ത് എസ്‌ഐആര്‍; അനീഷിന്റെ മരണ കാരണം സിപിഎം ഭീഷണി
കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദവും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയുമാണ് ബി.എല്‍.ഒ അനീഷിന്റെ ആത്മഹത്യ കാരണമെന്ന് വെളിപ്പെടുത്തല്‍. കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രതിനിധിയായ ബി.എല്‍.എ.യെ എസ്.ഐ.ആര്‍ ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിടും.
സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എല്‍.ഒ.മാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും. എസ്.ഐ.ആര്‍. ഫോറം വിതരണത്തില്‍ നിന്ന് ഉള്‍പ്പടെ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്‍.ഒയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്ട് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ബി.എല്‍.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു.
-
GULF5 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories17 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

