ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സര്‍ക്കാരിന്റെ ഏറ്റവും അടുത്ത ആളുകളായ കോടീശ്വരന്മാര്‍ക്കു വേണ്ടിയാണ് ബില്ലുകള്‍ കൊണ്ടുവന്നതെന്ന് പ്രിയങ്ക പറഞ്ഞു. കര്‍ഷകര്‍ വലിയ പ്രയാസത്തിലുള്ള സമയമാണിത്. ഈ നേരത്ത് കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുകയോ ചെയ്യാതെ നേരെ വിപരീതമായി കര്‍ഷക ദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നും പ്രിയങ്കാ തഗാന്ധി പറഞ്ഞു.

”ഇത് കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക്​ സംഭരണ ​​സൗകര്യങ്ങൾ നൽകിയും സർക്കാർ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാണ്​ ബി.ജെ.പി സർക്കാർ ഉത്സാഹം കാണിക്കുന്നത്​ – പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാറി​െൻറ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബ്​, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ കാർഷിക പ്രക്ഷോഭങ്ങളാണ്​ നടക്കുന്നത്​.

കാർഷിക​ മേഖലയുമായി ബന്ധപ്പെട്ട്​ മൂന്നു ബില്ലുകളാണ്​ മോദിസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചത്​. 2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ്​ ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ്​ ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമറാണ്​ സഭയിൽ അവതരിപ്പിച്ചത്​.അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻവേയും അവതരിപ്പിച്ചു.