ന്യൂഡല്‍ഹി: തായ്‌ലാന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് പൈലറ്റ് മരിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ പിസി 12 വിമാനമാണ് അഗ്നിക്കിരയായത്. യന്ത്രതകരാറു മൂലം സൈനിക വ്യോമത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനം കത്തിയമരുകയായിരുന്നു.

രണ്ടു ഡോക്ടര്‍മാരും ഒരു നഴ്‌സുമടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കില്‍ ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പാണ് യന്ത്രത്തകരാറുള്ളതായി പൈലറ്റ് കണ്ടെത്തുന്നത്. വിമാനത്തിന്റെ സഹപൈലറ്റിന് 80 ശതമാനവും ഒരു ഡോക്ടര്‍ക്ക് 45 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മറ്റു മൂന്നു പേരുടെ നില ഗുരുതരമല്ല.