മുംബൈ: ലാന്‍ഡിങ്ങിനിടെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍വച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. 128 യാത്രക്കാരും വിമാന യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്നും വന്ന എഐ 614ന്റെ ടയറാണ് പൊട്ടിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ യാത്ര ആവശ്യമുള്ളവരെ മറ്റൊരു വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിച്ചു.