മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വീണ ജീവനക്കാരിയുടെ നില അതീവഗുരുതരം. എയര്‍ഹോസ്റ്റസ് ഹര്‍ഷ ലോബോവിനാണ് (53) പരിക്കേറ്റത്. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 864 ബോയിങ് വിമാനത്തിന്റ വാതില്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടെ ഹര്‍ഷ താഴേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 30 അടി ഉയരത്തില്‍ നിന്നാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷ ലോബോവിനെ നാനാവതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.