Connect with us

india

വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍

ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹര്‍ജിയുമായി വരാന്‍ കേരളത്തിന് അവകാശമില്ലെന്നും കേന്ദ്രം

Published

on

ന്യൂഡല്‍ഹി: തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കുന്നത്.

ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ഇളവുകളോടെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹര്‍ജിയുമായി വരാന്‍ കേരളത്തിന് അവകാശമില്ലെന്നും കേന്ദ്രം.

വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. സംസ്ഥാന വിഷയമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീംകോടതിയാണെന്നും വ്യോമയാന മന്ത്രാലയം ഹൈക്കോടതിയില്‍ പറഞ്ഞു

 

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

india

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ, വിഡിയോ

ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.

Published

on

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തില്‍. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

വിഡിയോയില്‍ മാധവി കൈകള്‍ മടക്കി മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവര്‍ പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.

പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കണ്ടില്ലേ.

ഇതിനെതിരായി വേണം നിങ്ങള്‍ വോട്ട് ചെയ്യാന്‍. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.

Continue Reading

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending