ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്‍കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്‍. എന്നാല്‍ ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റും. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. അത്തരക്കാരെ മാറ്റി നിര്‍ത്തുമെന്നും രജനീകാന്ത് പറഞ്ഞു.

ആരാധകരെ കാണാനായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ എത്തിയതായിരുന്നു രജനി.