കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ വെറും നാടകമെന്ന് എ.കെ ആന്റണി. സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി ബി.ജെ.പി വളര്‍ത്തിക്കൊണ്ടു വരാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും സംഘ് പരിവാറിനോട് ഇടതുപക്ഷത്തിന് മൃദു സമീപനമാണുള്ളതെന്നും ആന്റണി പറഞ്ഞു.

‘കേരളത്തില്‍ സി.പി.എമ്മും പിണറായി വിജയനും ബി.ജെ.പിക്കെതിരെ എടുക്കുന്ന നടപടികള്‍ അപഹാസ്യവും നാടകവുമാണ്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി ബി.ജെ.പിയെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് അവര്‍ ശ്രമിക്കുന്നത്.’ – ആന്റണി പറഞ്ഞു.