തിരുവനന്തപുരം: മന്ത്രി ഏകെ ബാലനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ആദിവാസികളെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്.

ആദിവാസി ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചട്ടം 186 അനുസരിച്ചുള്ളതാണ് നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡനാണ് നോട്ടീസ് നല്‍കിയത്. മന്ത്രിയുടെ പ്രസ്താവന പാര്‍ലമെന്ററി രീതിക്ക് വിരുദ്ധമാണെന്ന് നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് നിയമസഭയില്‍ മന്ത്രി ആദിവാസികളെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയത്.