തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രന്റെ ലൈംഗിക വൈകൃത സംഭാഷണം പുറത്തുവിട്ടെന്ന് ‘മംഗളം’ ചാനല്‍. പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമായിരിക്കുന്ന ഓഡിയോ ക്ലിപ്പാണ് മംഗളം പുറത്തുവിട്ടിരിക്കുന്നത്. സംഭവം ഇതിനോടകം വിവാദമായിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ ഓഡിയോ ക്ലിപ്പിന്റെ ആധികാരികതയെക്കുറിച്ച് കൂടുതല്‍ വ്യക്തമല്ല. സംഭവത്തെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളെത്തിയിട്ടുണ്ട്. സംഭവം ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.