കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക നയിച്ച ഫോണ്‍ കെണി വിവാദത്തെത്തുടര്‍ന്ന് അറസ്റ്റിലായവരില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. ചാനല്‍ സിഇഒ അജിത് കുമാറിന് കോടതി ജാമ്യം അനുവദിച്ചില്ല. ആറു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച കോടതി ഒന്നാം പ്രതിയായ സിഇഒ അജിത് കുമാറിനും രണ്ടാം പ്രതിയായ ചാനല്‍ റിപ്പോര്‍ട്ടര്‍ അജിത് കുമാറിനും ജാമ്യം അനുവദിച്ചില്ല.

മുന്‍ ഗതാഗത മന്ത്രിയെ ഫോണ്‍ സംഭാഷണത്തില്‍ കുടുക്കിയ സംഭവത്തില്‍ ചാനല്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നേരത്തെ, ഫോണ്‍ കെണി വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.