തൃശൂര്‍: കവിതാമോഷണ വിവാദത്തില്‍ അധ്യാപക സംഘടന ദീപാനിഷാന്തിനോട് വിശദീകരണം ചോദിക്കും. കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാനിഷാന്തിനോട് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ വിശദീകരണം ചോദിക്കുമെന്നും യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ആരും സംഘടനക്ക് അതീതരല്ലെന്നും സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. യുവകവി എസ് കലേഷിന്റെ കവിതയാണ് ദീപാനിഷാന്ത് അവരുടെ പേരില്‍ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കലേഷ് രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും കലേഷിനോടും കേരളീയ പൊതുസമൂഹത്തിനോടും ക്ഷമ ചോദിക്കുകയാണെന്ന് ദീപാനിഷാന്ത് വ്യക്തമാക്കി.