ദോഹ: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരണവുമായി വീണ്ടും നടന്‍ അലന്‍സിയര്‍ രംഗത്ത്. ഭാരതത്തില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ മാത്രം മതിയെന്ന ചിന്ത അംഗീകരിക്കാനാവില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. അസഹിഷ്ണുതയുടെ ഫാസിസ്റ്റ് രീതികളെ തിരുത്താനുള്ള കരുത്ത് ഭാരതീയര്‍ക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ ഇന്ത്യന്‍ അവസ്ഥ താല്‍ക്കാലികമാണ്. ഒരു വിഭാഗം മാത്രം മതിയെന്ന ചിന്ത ശരിയല്ല. അതിനെതിരെയാണ് താന്‍ കാസര്‍കോട്ട് വ്യത്യസ്തമായ സമരരീതി ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.