ആലപ്പുഴ: ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി. ലോക്കല്‍ കമ്മിറ്റി അംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 36 അംഗങ്ങളെയാണ് പുറത്താക്കിയത്. അരൂര്‍ക്കുറ്റി പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ദയനീയ പരാജയം ഏറ്റുവാങ്ങിയതിനാണ് നടപടി.

വാര്‍ഡ് കമ്മിറ്റി നിര്‍ദേശിച്ച കെ.എ മാത്യുവിനെ തള്ളി ലോക്കല്‍ കമ്മിറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കെ.എ മാത്യു വിമതനായി മത്സരിച്ച് 128വോട്ട് നേടി വിജയിച്ചു.

വിമതന്‍ ജയിച്ചതിന് പിന്നാലെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.