ആലപ്പുഴ: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.