india

നെയ്മർ ഇന്ത്യയിൽ കളിക്കും ; എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ- മുംബൈ സിറ്റി എഫ്‌സി ഒരേ ഗ്രൂപ്പിൽ

By webdesk15

August 24, 2023

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കും.2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ മുംബൈ സിറ്റി എഫ്‌സി ഒരേ ഗ്രൂപ്പിലാണ് പൂനയിൽ നടക്കുന്ന മത്സരത്തിൽ ഈ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ നെയ്‌മർ കളിക്കുമെന്നാണ് വിവരം.ഇന്ന് ക്വലാലമ്പൂരിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ അൽ ഹിലാൽ, എഫ്‌സി നസ്സാജി മസന്ദ്രൻ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തിരഞ്ഞെടുക്കപെട്ടത്.ഗ്രൂപ്പ് ഘട്ടത്തിൽ അൽഹിലാലും മുംബൈയും രണ്ട് മത്സരങ്ങളാണ് കളിക്കുക.എവേ മത്സരങ്ങളിൽ ഒന്ന് ഇന്ത്യയിലും മറ്റൊന്ന് സൗദിഅറേബിയയിലും നടക്കും.സെപ്തംബർ 18 മുതലാണ് മത്സരങ്ങൾ തുടങ്ങുന്നത്.