Connect with us

india

‘ഹിന്ദുസ്ഥാൻ’ ആവാൻ എല്ലാ ഹിന്ദു സ്ത്രീകളും നാല് ആൺമക്കളെ പ്രസവിക്കണം; പ്രസ്താവനയുമായി ഹിന്ദു സന്യാസി

മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ഭഗവത് ഗീത പാരായണ പരിപാടിയിൽ, പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സ്വാമി പ്രേമാനന്ദ് മഹാരാജ് ആണ് വിവാദ പ്രസ്താവന നടത്തിയത്.

Published

on

രാജ്യത്തെ ‘ഭാരത’ത്തിൽ നിന്ന് ‘ഹിന്ദുസ്ഥാൻ’ ആക്കുന്നതിന് എല്ലാ ഹിന്ദു സ്ത്രീകളും നാല് ആൺമക്കളെ പ്രസവിക്കണമെന്ന വിവാദ പ്രസ്താവനയുമായി ഹിന്ദു സന്യാസി. മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ഭഗവത് ഗീത പാരായണ പരിപാടിയിൽ, പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സ്വാമി പ്രേമാനന്ദ് മഹാരാജ് ആണ് വിവാദ പ്രസ്താവന നടത്തിയത്.
‘ഭഗവത് പുരാണത്തിൽ പോലും ഒരാൾക്ക് 60,000 പുത്രന്മാരുണ്ടെന്ന് പറയുന്നു. ഇന്ന് പലർക്കും ഒന്നോ രണ്ടോ ആണ്മക്കൾ മാത്രമാണുള്ളത്. ഭാരതത്തെ ഹിന്ദുസ്ഥാനാക്കി മാറ്റണമെങ്കിൽ ഓരോ കുടുംബത്തിനും കുറഞ്ഞത് നാല് ആൺമക്കളെങ്കിലും ഉണ്ടായിരിക്കണം.
നമ്മുടെ ഉത്തർപ്രദേശ് പോയി, ആ സംസ്ഥാനത്തെ 17 ജില്ലകൾ ഇനി ഹിന്ദു മതത്തിൽ പെട്ടതല്ല. ബംഗാളിൻ്റെ പകുതിയും ഇല്ലാതായി, അസമിൽ പാസ്‌പോർട്ടില്ലാത്ത 5 ലക്ഷം പേരുണ്ട്.ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകൾ 8-10 കുട്ടികൾക്ക് വരെ ജന്മം നൽകുന്നു. ഇത് നമ്മൾ ശ്രദ്ധിക്കണം,’ പ്രേമാനന്ദ് മഹാരാജ് പറഞ്ഞു.
ന്യൂനപക്ഷ സമുദായം 25 വർഷം മുമ്പ് ഇന്ത്യയിൽ വെറും 2 കോടി മാത്രമായിരുന്നെന്നും പിന്നീട് അവർ 9 കോടിയായി മാറിയെന്നും പ്രേമാനന്ദ് മഹാരാജ് പറഞ്ഞു. ഇപ്പോൾ ന്യൂനപക്ഷ സമുദായം 38 കോടിയെത്തിയെന്നും അങ്ങനെ തുടർന്നാൽ ഇന്ത്യ ഇന്തോനേഷ്യ ആയി മാറുന്ന ദിവസം വിദൂരമല്ലെന്നും പ്രേമാനന്ദ് പറഞ്ഞു.

Health

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിൽ

ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്

Published

on

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. അതേസമയം, ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്.

അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാൾ അപകടകാരിയായ വൈറസാണിത്.

എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി ആശുപത്രിയിൽ സമ്പർക്കവിലക്കിലാണെന്നും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Continue Reading

india

മലമുകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിന്ന് റീൽ; യുവാവ് അറസ്റ്റില്‍

കർണാടകയിലെ ചിക്കബല്ലാപുരയിലെ സ്കന്ദഗിരിയിലാണ് സംഭവം

Published

on

ബാ​ഗ്ലൂർ: മലമുകളിൽ അപകടകരമായ രീതിയിൽ പുഷ്അപ് റീൽ ചിത്രീകരിച്ച യുവാക്കൾ പൊലീസ് പിടിയിൽ. മലമുകളിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിന്നാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. റീൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. കർണാടകയിലെ ചിക്കബല്ലാപുരയിലെ സ്കന്ദഗിരിയിലാണ് സംഭവം. അക്ഷയ് കുമാർ ഓഗ്ജി എന്നയളാണ് റീൽ ചിത്രീകരിച്ച്‌ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഖേദം പ്രകടിപ്പിച്ചുളള വീഡിയോ പോസ്റ്റ് ചെയ്യിപ്പിച്ച് പൊലീസ് താക്കീത് നൽകി വിട്ടു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

 

Continue Reading

india

രാമേശ്വരം കഫേ സ്ഫോടന കേസ്: നാലു പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം

ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

Published

on

ന്യൂഡൽഹി: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ നാലു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നാലു പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം.

ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഐ.ടി.പി.എൽ ബംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ ഈ വർഷം മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ഹോട്ടലിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ച എൻ.ഐ.എ വിവിധ സംസ്ഥാന പോലീസ് സേനകളുമായും മറ്റ് ഏജൻസികളുമായും ഏകോപിപ്പിച്ച് അന്വേഷണങ്ങൾ നടത്തുകയായിരുന്നു.

കേസിൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഈ വർഷം മാർച്ച് ഒന്നിനായിരുന്നു വൈറ്റ്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രാമേശ്വം കഫേയിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു. മാർച്ച് മൂന്നിനാണ് കർണാടക പൊലീസിൽ നിന്നും എൻഐഎ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്.

 

Continue Reading

Trending