Connect with us

kerala

ഓട്ടോറിക്ഷകളുടെ ഓൾ കേരള പെർമിറ്റ് വിവാദമാകുന്നു

ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: ഓട്ടോ റിക്ഷ പെർമിറ്റിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സർക്കാർ തീരുമാനം വിവാദമാകുന്നു. ജില്ലാ പരിധി നീക്കിയതോടെ കേരളം മുഴുവൻ ഓട്ടോ റിക്ഷകള്‍ക്ക് സർവീസ് നടത്താം എന്നതാണ് ഏറ്റവും പ്രകടമായ വ്യത്യാസം. ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

പെർമിറ്റിൽ ഇളവ് ലഭിക്കാൻ ഓട്ടോ റിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അഥോറിറ്റി സെക്രട്ടറിയും ചേർന്നാണ് ഈ തീരുമാനമെടുത്തത്.

നിയന്ത്രിച്ചിരുന്നത് അപകട സാധ്യത കണക്കിലെടുത്ത്

ഓട്ടോ റിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്.

റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗ പാതകളിൽ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. അഥോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടിക്കാട്ടി. പക്ഷേ, ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്കൽ കമ്മിറ്റി യോഗത്തിനിടെ കയ്യാങ്കളി; പൂണിത്തുറയിൽ 11 ബ്രാഞ്ച് സെക്രട്ടറിമാര്‍ പുറത്ത്‌

എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി യോ​ഗത്തിലെ കയ്യാങ്കളിയെ തുടർന്നാണ് നടപടി.

Published

on

ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളിയുണ്ടായതിനെ തുടർന്ന് 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി യോ​ഗത്തിലെ കയ്യാങ്കളിയെ തുടർന്നാണ് നടപടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്. എന്നാൽ സംഘടനാ മാനദണ്ഡ പ്രകാരമാണു മാറ്റിയതെന്നാണു വിശദീകരണം. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് വിഷയം പരിഗണിച്ചേക്കും.

Continue Reading

kerala

ബലാത്സംഗ കേസ്; സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.

Published

on

ബലാത്സം​ഗ കേസിലെ പ്രതി നടൻ സിദ്ദിഖ് ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.

ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നൽകിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം

അഭിമുഖത്തില്‍ പി ആര്‍ കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.

Published

on

നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ തയ്യാറെടുത്ത് പ്രതിപക്ഷം.. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സഭയില്‍ ഉന്നയിക്കാനാണ് തീരുമാനം. അഭിമുഖത്തിലെ വിവാദ പരാമര്‍ശം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചേക്കും. അഭിമുഖത്തില്‍ പി ആര്‍ കമ്പനി കെയ്സന്റെ ഇടപെടല്‍ സംബന്ധിച്ച വിവാദങ്ങളും പ്രതിപക്ഷം ആയുധമാക്കും.

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അടക്കം നീക്കം ചെയ്തു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള ചോദ്യങ്ങളും നീക്കം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

നിയമസഭയില്‍ ചോദ്യം നേരിട്ട് ഉന്നയിക്കാനും മറുപടി മന്ത്രിയില്‍ നിന്ന് നേരിട്ട് ലഭിക്കാനുമാണ് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നമിടുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കേണ്ടതില്ല. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

അതിനിടെ രാവിലെ എട്ടിന് യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടിയോഗം നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ചേരും. വരും ദിവസങ്ങളില്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗത്തില്‍ തീരുമാനിക്കും.

 

Continue Reading

Trending