Connect with us

kerala

ബാബരി കേസില്‍ വിധിപറഞ്ഞ 5 ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം

കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്‍,എസ്.എ അബ്ദുല്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

Published

on

അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷണ്‍,എസ്.എ അബ്ദുല്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഏഴായിരത്തോളം പേര്‍ക്കാണ് അയോധ്യയിലേക്ക് ക്ഷണം നല്‍കിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ അവധി നല്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ചടങ്ങ് നടക്കുന്നതോടനുബന്ധിച്ച്, ജനുവരി 22ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അരദിവസത്തെ അവധി നല്‍കും.

ജീവനക്കാര്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്‍ കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തില്‍ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കര്‍മങ്ങള്‍ ഏഴുദിവസങ്ങള്‍ക്കു മുന്‍പുതന്നെ ആരംഭിച്ചിരുന്നു.

kerala

പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി

പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

Published

on

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.

Continue Reading

kerala

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്, മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

ആശാവര്‍ക്കേസിന്റെ സമരം അടുത്ത ഘട്ടത്തിലേക്ക്; എന്‍.എച്ച്.എം ഓഫീസിലേക്ക് മാര്‍ച്ച്

ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്‍. എച്ച്.എം. ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും.

Published

on

ആശാവര്‍ക്കേസിന്റെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം അടുത്തഘട്ടത്തിലേക്ക്. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്‍. എച്ച്.എം. ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സന്റീവും മറ്റ് ആനുകൂല്യങ്ങളും ഉടനടി ലഭ്യമാക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കുക, ഉത്സവ ബത്ത 10,000 രൂപ നല്‍കുക തുടങ്ങിയവയാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍.

മാര്‍ച്ച് നടത്തുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നോട്ടീസ് നല്‍കിയിട്ടും എന്‍ എച്ച് എം സംസ്ഥാനത്തുടനീളം ആശ മാര്‍ക്ക് പരിശീലന പരിപാടികള്‍ വെച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെ പരിശീലന പരിപാടി ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസം 10നാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം നിര്‍ത്തില്ലെന്നാണ് ആശാ വര്‍ക്കേഴ്സ് പറയുന്നത്. 1

Continue Reading

Trending