കൊല്ലം: നല്ലില ഗബ്രിയല്‍ വലിയ പള്ളിയിലെ ക്രിസ്മസ് റാലിക്ക് നേരേ ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ അക്രമത്തിനും സാമൂഹിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനും പൊലീസ് കേസെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കും.

നല്ലില ഗബ്രിയല്‍ വലിയ പള്ളിയിലെ ക്രിസ്മസ് റാലിക്ക് നേരേ ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നല്ലിലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ബൈക്കുകളിലായി എത്തിയവര്‍ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജയിംസിനെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.

അതേ സമയം പിടിയിലായവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആക്ഷേപമുണ്ട്