Connect with us

kerala

വയനാടിനൊപ്പം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ സംഭാവന നല്‍കി

നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Published

on

വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

ഈ തീരുമാനത്തിന്‍റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ്  സംഭാവന നല്‍കിയത്. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

kerala

മലപ്പുറം കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കും

കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

Published

on

മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തി. കടുവയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാളികാവില്‍ ടാപ്പിങ്ങ് തൊഴിലാളിയായ അബ്ദുല്‍ ഗഫൂറിനെ കടുവാ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തില്‍ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

Continue Reading

kerala

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു

അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

Published

on

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു. അഞ്ചല്‍ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്. അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇടിമിന്നലിനും സാധ്യത

ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഇടിമിന്നല്‍ വ്യാപകമാകാനുള്ള സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുത്.

Continue Reading

Trending