Connect with us

india

ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് മുസ് ലിംലീഗ്

മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കേസില്‍ കക്ഷി ചേര്‍ക്കാത്തതിനാല്‍ ഹര്‍ജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും ആവശ്യപ്പെട്ടു

Published

on

മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയില്‍ ബി.ജെ.പി.യെ കക്ഷി ചേര്‍ക്കണമെന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ലീഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കേസില്‍ കക്ഷി ചേര്‍ക്കാത്തതിനാല്‍ ഹര്‍ജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും ആവശ്യപ്പെട്ടു. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് മുസ്ലിംലീഗ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ബി.ജെ.പിയുടെ ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ ചിഹ്നമാണെന്ന് മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുശ്യന്ത് ദവെ പറഞ്ഞു. ശിവസേന, ശിരോമണി അകാലിദള്‍, ഹിന്ദു സേന, ഹിന്ദുമഹാസഭ, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, ഇസ്‌ലാം പാര്‍ട്ടി ഹിന്ദ് തുടങ്ങി മറ്റ് 26 പാര്‍ട്ടികളേയും കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഹിന്ദുമത വിശ്വാസ പ്രകാരം വിശുദ്ധ താമരയുടെ ആത്മാവാണ് ഓരോ മനുഷ്യരും. താമര അനശ്വരത, ശുദ്ധത, ദൈവികത എന്നിവയെ പ്രതിനിധീകരിക്കുന്നു. ജീവന്റേയും ഫലഭൂവിഷ്ടതയുടേയും അടയാളമായി ഇത് ഉപയോഗിക്കുന്നു. താമര പൂവ് സ്ത്രീ സൗന്ദര്യത്തേയും കണ്ണുകളേയും വിവരിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്.
ബുദ്ധമതക്കാര്‍ മനുഷ്യ ജീവന്റെ ഏറ്റവും ഉന്നത സ്ഥാനത്തെ അടയാളപ്പെടുത്താനാണ് താമര ഉപയോഗിക്കുന്നത്. ഹിന്ദുമതത്തില്‍ വിഷ്ണു, ബ്രഹ്മാവ്, ശിവന്‍, ലക്ഷ്മി മാത എന്നിവരുമായും ബന്ധപ്പെടുന്നതാണ് താമരയെന്നും മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും വാദിച്ചു. സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതോടെ ഈ ഹര്‍ജിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുന്‍ യു.പി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വിയാണ് ( നിലവില്‍ ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത് ജീതേന്ദ്ര നാരായണ്‍ സിങ് എന്ന് പേരുമാറ്റിയിട്ടുണ്ട്.) ഹര്‍ജിക്കാരന്‍. ഹര്‍ജി പരിഗണിക്കുന്നത് മെയ് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റി. നേരത്തെ വിചാരണ വേളയില്‍ ഹര്‍ജിക്കാരന്‍ ഒരു വിഭാഗത്തെ മാത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഹര്‍ജിക്കാരന്‍ അതിരുകടക്കുകയാണെന്നും അനുഛേദം 32 ഈ കേസില്‍ പരിഗണിക്കാനാവില്ലെന്നും എ. ഐ.എം.ഐ.എമ്മിനു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. മതപരമായ പേരുള്ള മുഴുവന്‍ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ ഹര്‍ജിക്കാരന്‍ ഉള്‍ക്കൊള്ളാത്തതിനാല്‍ ഹര്‍ജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് പാര്‍ട്ടികളെ മുസ്‌ലിം പേരുണ്ടെന്നതിന്റെ പേരില്‍ നിരോധിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വേണുഗോപാലിന്റെ ആവശ്യത്തെ ദുഷ്യന്ത് ദവെയും പിന്തുണച്ചു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതസൂചനയുണ്ടെന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ 1951ലെ ജനപ്രാതിനിത്യ നിയത്തില്‍ വകുപ്പില്ലെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു.

 

india

മുസ് ലിം സംവരണം ഭരണഘടനാപരമല്ല : അമിത് ഷാ

Published

on

മുസ് ലിം സംവരണം ഭരണഘടനാപരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . മഹാരാഷ്ട്രയിൽ ബി.ജെ.പി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം സംസ്ഥാനങ്ങൾക്ക് അനുവദിക്കാമെന്ന നിയമത്തെയാണ് ബി.ജെ.പി നേതാവ് എതിർക്കുന്നത്.

Continue Reading

india

യു.പിയിലെ ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് കൂട്ടത്തോടെ ചത്തു

പശുക്കള്‍ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Published

on

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് 10 ഓളം പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഗോശാലയില്‍ പാര്‍പ്പിച്ച പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. പശുക്കള്‍ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഗ്രാമവാസികള്‍ പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഗോശാലക്ക് സമീപത്തെ വയലില്‍ പശുക്കളുടെ ജഡങ്ങള്‍ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു. അതേസമയം, ആരോപണം തള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ രംഗത്തെത്തി. രോഗം ബാധിച്ച് ഒരു പശു മാത്രമാണ് ചത്തതെന്നും ചൊവ്വാഴ്ച വാക്‌സിനേഷന് ശേഷം ചില പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു.

ഗോശാല മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഹര്‍ഷിത മാത്തൂര്‍ പറഞ്ഞു. ഗോശാലയിലെ പശുക്കളുടെ രേഖകള്‍, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading

india

ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കുമെന്ന് ഗുസ്തി താരങ്ങൾ

Published

on

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്‍ ഇന്ന് ചേര്‍ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്‍ നിലപാട് അറിയിച്ചത്.

ജൂണ്‍ 15നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങള്‍ ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകും, മാനസികമായി തങ്ങള്‍ നേരിടുന്ന സംഘര്‍ഷം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

ഇതിനിടെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളുമായി ഡല്‍ഹി പോലീസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫീസില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടില്‍ കണ്ടെന്നതരത്തിലുള്ള വാര്‍ത്തകളും വെള്ളിയാഴ്ച പരന്നു. വാര്‍ത്തകള്‍ നിഷേധിച്ച വിനേഷ് ഫോഗട്ട്, മസില്‍പവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.

 

 

Continue Reading

Trending