ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി ഒറ്റക്ക് കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രീം കോടതി വിധി.

2001 ജനുവരി ആറിനായിരുന്നു സംഭവം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജെയ്‌മോന്‍ , ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ലോക്കല്‍ പോലീസ് മുതല്‍ സി.ബി.ഐ വരെ അന്വേഷണം നടത്തിയ കേസില്‍ എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയാണ് പ്രതിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നത്. വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു.