ആലുവ: എറണാകുളം ആലുവയില്‍ വീണ്ടും വന്‍ മോഷണം. ആലുവയില്‍ വീട് കുത്തിത്തുറന്ന് 100 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറെ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടിലായിരുന്നു മോഷണം. വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവുമാണ് നഷ്ടപ്പെട്ടത്.

കുടുംബത്തിലുള്ളവര്‍ മമ്പുറം സന്ദര്‍ശനത്തിന് പോയപ്പോഴാണ് മോഷണം നടക്കുന്നത്. ഞായറാഴ്ച്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് സംഭവത്തെ കുറിച്ചറിഞ്ഞത്. വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.