പത്തനംതിട്ട: അടൂര്‍ പറന്തലില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആംബുലന്‍സ് െ്രെഡവര്‍ തൃശ്ശൂര്‍ സ്വദേശി ബെനിസണ്‍ (38) ആണ് മരിച്ചത്. ദിശ തെറ്റിയ കൊട്ടാരക്കരആലുവ സൂപ്പര്‍ ഫാസ്റ്റ് ബസ് സ്വകാര്യ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് യാത്രക്കാരായ മൂന്ന് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.