ഭോപ്പാല്‍: മധ്യപ്രദേശിലും മിസോറാമിലും പാര്‍ട്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രണ്ടിടങ്ങളില്‍ അടിതെറ്റി വീണു. ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോഴും സ്‌റ്റേജില്‍ നില്‍ക്കുമ്പോഴുമാണ് അമിത് ഷാ കാല്‍ തെറ്റി വീണത്. മധ്യപ്രദേശില്‍ റോഡ് ഷോ നടത്തിയ ശേഷം സ്‌റ്റേജില്‍ എത്തിയപ്പോഴാണ് വീണത്.

സമീപത്തുണ്ടായ അംഗരക്ഷകന്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

രണ്ടാമത്തെ വീഴ്ച മിസോറാമില്‍ പാര്‍ട്ടി പ്രചാരണത്തിനായി എത്തിയപ്പോള്‍ ലാന്റു ചെയ്ത ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അടിതെറ്റി വീഴുകയായിരുന്നു.

Watch Video:

ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെറ്റി നിലത്തു വീഴുകയായിരുന്നു. വീഴ്ചയില്‍ പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കിലും കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സഹായത്തിനായി ഓടിയെത്തി. അപകടത്തില്‍ ചെളി പറ്റിയ വസ്ത്രം മാറിയാണ് അമിത്ഷാ പിന്നീട് പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്.

മധ്യപ്രദേശില്‍ ബിജെപി നിലംപതിക്കുന്നതിന്റെ ആദ്യലക്ഷണമാണ് അമിത്ഷായുടെ വീഴ്ചയെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. അമിത് ഷാ വീണതിനു പിന്നാലെ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലെ സര്‍ക്കാരും താഴെ വീഴുമെന്ന് ഇവര്‍ പറയുന്നു.