Connect with us

More

നടി ആക്രമിക്കപ്പെട്ട സംഭവം; ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ രമ്യാനമ്പീശന് അമ്മ യോഗത്തില്‍ സംഭവിച്ചത്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയില്‍ ചര്‍ച്ചചെയ്യാന്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന ഇന്നസെന്റിന്റെ വാദം പൊളിയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം രമ്യാനമ്പീശന്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രമ്യയെ ആക്ഷേപിക്കുകയായിരുന്നു ഇന്നസെന്റ്. സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രമ്യ നമ്പീശന്‍ രംഗത്തുവന്നപ്പോള്‍ ഇന്നസെന്റ് ഇടപെടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ദിലീപിനെ ചോദ്യം ചെയ്തതിനെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് രമ്യ പറയാന്‍ തുടങ്ങുന്നതിനുമുമ്പായിരുന്നു ഇന്നസെന്റ് ഇടപെട്ടത്. കേസ് പോലീസ് അന്വേഷിച്ചോളുമെന്നും ഡി.ജി.പിയോടും മറ്റും സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്നസെന്റിന്റെ മറുപടി. കൂടുതലൊന്നും പറയാന്‍ രമ്യയെ അനുവദിക്കുകയും ചെയ്തില്ല. എന്നാല്‍ രമ്യക്കൊപ്പം പിന്തുണയുമായി റിമ കല്ലിങ്കല്‍ എത്തിയെങ്കിലും സ്ത്രീകളുള്‍പ്പെടെയുള്ള താരങ്ങള്‍ പൊട്ടിച്ചിരിക്കുകയും കൂക്കിവിളിക്കുകയുമായിരുന്നു. കൊച്ചിയില്‍ നിന്നുള്ള നടന്‍മാരും ദിലീപിനൊപ്പം ചേര്‍ന്നപ്പോള്‍ യോഗം അവസാനിക്കുന്നതിനുമുമ്പുതന്നെ രമ്യയും റിമയും ഇറങ്ങിപ്പോവുകയാണുണ്ടായത്. ബഹളം നടക്കുന്ന സമയത്തും മമ്മുട്ടിയും മോഹന്‍ലാലും നിശബ്ദരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ആരും ഉന്നയിച്ചില്ലെന്നും അതുകൊണ്ട് വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ഇന്നസെന്റും ഗണേഷും പറഞ്ഞിരുന്നു. എന്നാല്‍ ഇന്നസെന്റിനെ പിന്തള്ളിയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. യോഗത്തില്‍ നിശബ്ദരായിരുന്ന മമ്മുട്ടിയും മോഹന്‍ലാലും വാര്‍ത്താസമ്മേളനത്തിലും നിശബ്ദരായിരുന്നു.

More

ഏഷ്യൻ ഫോട്ടോ ഫിനിഷ് കോഴ്സ്: സൈഫ് സാഹിദ് തായ്‌ലാന്റിലേക്ക്‌

സെപ്തംബർ 10 മുതൽ 12 വരെ തായ്ലാൻ്റിലെ ബാങ്കോക്കിൽ തമ്മാസാറ്റ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന കോഴ്സിൽ ഇന്ത്യൻ അത് ലറ്റിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ക്ഷണം ലഭിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം :ഏഷ്യൻ അത് ലറ്റിക് അസോസിയേഷൻ ഏഷ്യൻ രാജ്യങ്ങളിലെ സ്പോർട്സ് ഒഫീഷ്യൽസിന് വേണ്ടി സംഘടിപ്പിക്കുന്ന ഫോട്ടോ ഫിനിഷ് ക്യാമറ കോഴ്സിലേക്ക് ഇന്ത്യയിൽ നിന്ന് സെയ്ഫ് സാഹിദ് മേമന തിരഞ്ഞെടുക്കപ്പെട്ടു. സെപ്തംബർ 10 മുതൽ 12 വരെ തായ്ലാൻ്റിലെ ബാങ്കോക്കിൽ തമ്മാസാറ്റ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന കോഴ്സിൽ ഇന്ത്യൻ അത് ലറ്റിക് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ക്ഷണം ലഭിച്ചത്.

ഏഷ്യയിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ഒരാൾക്ക് വീതമാണ് കോഴ്സിലേക്ക് ക്ഷണമുള്ളത്. കോമൺ വെൽത്ത് ഗെയിംസ്, സാഫ് ഗെയിംസ്, ഏഷ്യൻ ട്രാക് ആൻ്റ് ഫീൽഡ്, നാഷണൽ ഗെയിംസ്, തുടങ്ങിയ ദേശീയ അന്തർദേശീയ അതിലറ്റിക് മീറ്റുകളിൽ ടെക്നിക്കൽ ഒഫിഷ്യലായും ഫോട്ടോ ഫിനിഷ് ക്യാമറാമാനുമായി പ്രവർത്തിക്കുന്ന സൈഫ് സാഹിദ് മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശിയും കുമരനല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകനുമാണ്. ഞായറാഴ്ച നെടുമ്പാശേരിയിൽ നിന്നും യാത്ര തിരിച്ചു.

Continue Reading

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Trending