ചെന്നൈ: താന്‍ അറിഞ്ഞതോ പറഞ്ഞതോ അല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കിയെന്നാരോപിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഗായിക അമൃത സുരേഷ്.
വിവാഹമോചനത്തിന് കാരണം തന്റെ പിടിവാശിയാണെന്ന് അമൃത വെളിപ്പെടുത്തുന്നു എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഇത് വനിത മാസികക്കു നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമെടുത്ത് വാര്‍ത്തയാക്കുകയായിരുന്നുവെന്നാണ് അമൃത പറയുന്നത്.
ഫേസ്ബുക്കിലൂടെയാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. ‘ബാലയുമായുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതേ ഉള്ളൂ. രണ്ടുവര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞു മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. നീയായിട്ട് വരുത്തിവെച്ചതല്ലേ എന്നു പറഞ്ഞ് അവര്‍ എന്നെ തള്ളിപ്പറഞ്ഞിട്ടില്ല.’ ഈ ഭാഗമാണ് വളച്ചൊടിച്ച് മറ്റൊരു തരത്തിലേക്ക് കൊണ്ടുപോയതെന്ന് അമൃത പറയുന്നു.
Dont Miss: കോട്ടയം കുഞ്ഞച്ചന്‍ ടീം വീണ്ടും വരുന്നു; മമ്മൂട്ടി നായകന്‍
മാതാപിതാക്കളെ അവഹേളിച്ചും
വ്യക്തിഹത്യ ചെയ്യുന്നതാണ് വാര്‍ത്തയെന്നും മാതാപിതാക്കളെ പോലും അവഹേളിക്കുന്നതായിരുന്നു അവയില്‍ ചിലതെന്നും ഗായിക ഫേസ്ബുക്ക് വാളില്‍ കുറിച്ചു.
അമൃതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Be the first to write a comment.