Connect with us

crime

ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ചത് പാറശ്ശാല ചെങ്കല്‍ സ്വദേശി സതീശ്

കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ട്.

Published

on

ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. പാറശ്ശാല ചെങ്കല്‍ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 10 കേസുകളുണ്ട്.

സതീശിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി എറണാകുളത്ത് തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം ഇയാളുടെ സ്വദേശമായ ചെങ്കലിലും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏറെക്കാലമായി ഇയാള്‍ എറണാകുളത്താണുള്ളത് എന്നാണ് സൂചന.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പൊലീസിന് പ്രാഥമിക സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്. പ്രതി ജില്ല വിട്ടുപോകാതിരിക്കാന്‍ വിപുലമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി

എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്

Published

on

മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്.

ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്.

പഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. സംസ്കാരം പിന്നീടു ഡൽഹിയിൽ നടക്കും. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളജ് വിദ്യാർഥി).

Continue Reading

crime

യു.പിയില്‍ തൊപ്പി ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം യുവാവിന് ക്രൂര മര്‍ദനം

ഉത്തര്‍ പ്രദേശ് മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് സാഹില്‍ ഫീസ് കൗണ്ടറിലെ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു

Published

on

സഹോദരിയുടെ ഫീസ് അടയ്ക്കാന്‍ കോളേജില്‍ പോയ യുവാവിനെ തൊപ്പി ധരിച്ചതിന് ചിലര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ് മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ താമസക്കാരനായ മുഹമ്മദ് സാഹില്‍ ഫീസ് കൗണ്ടറിലെ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

അക്രമികളിലൊരാള്‍ ഇടിക്കാന്‍ ഇഷ്ടിക എടുക്കുന്നതും തൊപ്പി അഴിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം. കോളേജില്‍ പഠിക്കുന്ന സഹോദരിയും സാഹിലിനൊപ്പം ഉണ്ടായിരുന്നു. അക്രമികള്‍ വര്‍ഗീയ അധിക്ഷേപങ്ങള്‍ നടത്തിയതായും പരാതിയുണ്ട്. യുവാക്കള്‍ തൊപ്പി നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും മര്‍ദിക്കുകയുമായിരുന്നു.

മുഹമ്മദ് സാഹിലിന്റെ സഹോദരി തടയാന്‍ ശ്രമിക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും കാണാം. പ്രതികള്‍ക്കെതിരെ മുറിവേല്‍പ്പിക്കുക, സമാധാനം തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും എസ്.പി. പിയൂഷ് കുമാര്‍ പറഞ്ഞു.

Continue Reading

crime

നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Published

on

നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തി അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പൊലീസ് സബ് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍.ഐ.എ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇയാള്‍ കുറച്ചുനാളായി എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ റിജുമോന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിരോധിത സംഘടനകളില്‍പ്പെട്ടവരെ എന്‍.ഐ.എ നിരീക്ഷിച്ച വിവരങ്ങള്‍ ആ സംഘടനയിലെ പ്രമുഖരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു.തുടര്‍ന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍.ഐ.എ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളാ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

 

Continue Reading

Trending