Connect with us

kerala

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും

ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

Published

on

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് ആനയെ മാറ്റി പാര്‍പ്പിച്ച് ചികിത്സിക്കാനാണ് നീക്കം. അതേസമയം ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

നിലവിലെ ആരോഗ്യസ്ഥിതിയില്‍ വെടിവെക്കുന്നത് പ്രയാസമാണെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെ തീരുമാനം. ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആനയെ നിരീക്ഷിച്ചു.

കൂടിന്റെ അടക്കം ബല പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആനയെ കോടനാട്ടിലേക്ക് എത്തിക്കുന്നതിലുള്ള കാര്യത്തിന് തീരുമാനമാകുക. നാളെ രാവിലെ 7 മണിക്ക് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം വെറ്റിലപ്പാറ മലയാറ്റൂര്‍ പ്ലാന്റേഷന്‍ റോഡില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.

ജനുവരിയിലായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം.

 

kerala

ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം

ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

Published

on

എറണാകുളം ഇടക്കൊച്ചിയില്‍ യുവാവിന് നേരെ ക്രൂരമര്‍ദനം. മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.

സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ചുരുളന്‍ നഹാസ്, ഇജാസ്, അമല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

kerala

മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

Published

on

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.

കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.

കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.

Continue Reading

kerala

ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

Published

on

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.

തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Continue Reading

Trending