കൊച്ചി: സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി അനശ്വര രാജന്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ താരം കഴിഞ്ഞ ദിവസം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്നാണ് അനശ്വര തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്.

എന്നാല്‍ അവര്‍ക്ക് മറുപടിയെന്നോണമുള്ള ക്യാപ്ഷനുമായി മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് അനശ്വര രാജന്‍.
‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍’ എന്നാണ് അനശ്വര രാജന്‍ ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അനശ്വര രാജന്‍. തമിഴിലും അനശ്വര രാജന്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. തൃഷ നായികയാകുന്ന രാംഗി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴകത്ത് എത്തുന്നത്.

നേരത്തേയും നിരവധി താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. നടി മീരാനന്ദനെതിരേയും സമാന രീതിയിലുള്ള ആക്രമണം നടന്നിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രമിട്ടതായിരുന്നു ആക്രമണത്തിന് കാരണമായത്.