കോഴിക്കോട്;നിപാ വൈറസ് പരിശോധനയില്‍ 16 പേരുടെ സാമ്പിള്‍ കൂടി നെഗറ്റീവ്. ഇതൊടെ കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. നിലവില്‍ 265 പേരാണ് നീരിക്ഷണത്തിലുളളത്.

ആശുപത്രിയിലുള്ളത് 62 പേരാണ്. 12 പേര്‍ക്ക് നിപ രോഗലക്ഷണമുണ്ട്. സമ്പര്‍ക്ക പട്ടികയിലെ 47 പേര്‍ മറ്റു ജില്ലയില്‍ നിന്നുള്ളവരാണ്.എല്ലാവരുടെ ആരോഗ്യനില തൃപ്തികരമാണ്.