ആലപ്പുഴയില്‍ വീണ്ടും ഗുണ്ടാക്രമണം. ഇന്നലെ രാത്രിയോടെ ആലപ്പുഴ ആര്യാട് കൈതത്തിലാണ് സംഭവം. ഒരാള്‍ക്ക് വെട്ടേറ്റു. കൊലപാതകങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ഗുണ്ടാക്രമണം നടക്കുന്നത്.

എന്നാല്‍ ആക്രമണത്തിനു കാരണം വ്യക്തിവൈരാഗ്യം ആണെന്നാണ് പറയുന്നത്. വെട്ടേറ്റയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പോലീസിന്റെ പരിശോധനയും പെട്രോളിങ്ങും ശക്തമായി തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം നടക്കുന്നത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.