വാഷിങ്ടന്‍ : ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അനിവാര്യമെന്ന്. യുഎസ് വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്തണ ഫൗച്ചി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോവിഡ് വ്യാപനം അപകടമായി തുടര്‍ന്ന ഇന്ത്യയില്‍ താല്‍ക്കാലിക പ്രതിവിധി ലോക്ക് ഡൗണ്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണ സേനയെ തയ്യാറാക്കുണം. സര്‍ക്കാര്‍ തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ് നിലവിലെ സ്ഥിതി മെച്ചപ്പെടുത്തി കൂടുതല്‍ വാക്‌സിന്‍ ഉല്പാദിപ്പിക്കാന്‍ രാജ്യത്തിന് സാധിക്കണം.