തിരുവനന്തപുരം: അനുപമയുടെ അനുമതിയില്ലാതെ മകനെ ദത്ത്‌നല്‍കിയ കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഒന്നാംപ്രതിയായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. ജയചന്ദ്രനെതിരായ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്നതാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേര്‍ പ്രതികളാണ്. ഇതില്‍ അച്ഛന്‍ ഒഴികെയുള്ള എല്ലാവര്‍ക്കും നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതാണ്.