പി.വി അന്‍വര്‍ എം എല്‍.എ യുടെ കക്കാടം പൊയിലിലെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ല. വിവരവാകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ എം എല്‍ എ ഒരപേക്ഷ പോലും ഇത് സംബന്ധിച്ച് ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ചുണ്ടിക്കാട്ടുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ഭക്ഷസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്റേതായി സമര്‍പ്പിച്ചിട്ടുള്ളത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനിയിലാണ്. മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.