കക്കാടംപൊയില്‍ അനധികൃത നിര്‍മാണങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. പി വി അന്‍വര്‍ എംഎല്‍എയുടെ യും സിപിഎമ്മിനെയും ഗുണ്ടകള്‍ ചേര്‍ന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയത്. തേനരുവിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. സി.ര്‍ നീലകണ്ഠന്‍, കുസുമം ടീച്ചര്‍, ഡോ. ആസാദ്, കാരശ്ശേരി മാഷ് എന്നിവരുള്‍പ്പെടെയുള്ള സംഘത്തെയാണ് ഗുണ്ടാ സംഘം അല്‍പം മുന്‍പ് തടഞ്ഞു വെച്ച് ആക്രമിച്ചത്. സംഭവത്തില്‍ പലര്‍ക്കും പരുക്കുകള്‍ ഉണ്ട്.

സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജലീല്‍ ഇന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് ലഭ്യമായ വിവരം. അക്രമമുണ്ടായിട്ടും പോലീസ് ഏറെ വൈകിയാണ് സ്ഥലത്ത് എത്തിയത്.

പി. വി. അന്‍വര്‍ എം.ല്‍.എ. യുടെ അനധികൃത നിര്‍മാണങ്ങള്‍ പരിശോധിക്കാന്‍ ആണ് കെ. എം. ഷാജഹാന്‍, ഡോ ആസാദ് , സി. ര്‍. നീലകണ്ഠന്‍ തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘം എത്തിയത്.