ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. ചിലിക്കെതിരെ 2-1 നാണ് അര്‍ജന്റീനയുടെ ജയം. ഇതോടെ ചിലി ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ നേടാതെ പുറത്തായി. അര്‍ജന്റിനയ്ക്ക് വേണ്ടി ലൊട്ടാരൊ മര്‍ട്ടിനെസ്, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവരാണ് ഗോളുകള്‍ നേടി. കോവിഡ് സ്ഥിരീകരിച്ച  പരിശീലകന്‍ ലയണല്‍ സ്‌കലോണി, സൂപ്പര്‍ താരം ലയണല്‍ മെസി എന്നിവരുടെ അസാനിധ്യത്തിലാണ് അര്‍ജന്റീന വിജയിച്ചത്.

അതേസമയം ഇക്വഡോറിനെ നേരിട്ട ബ്രസീലിന് സമനില കുരുക്ക്.  കളി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍  പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്ത കാസിമെറോയിലൂടെയായിരുന്നു ബ്രസീല്‍ ലീഡ് നേടിയത്. എന്നാല്‍, ഇക്വഡോറിന് വേണ്ടി 75ആം മിനിറ്റില്‍ ടോറസ് ഗോള്‍ മടക്കി നല്‍കി.