Connect with us

kerala

അപകടത്തെ തുടര്‍ന്ന് തര്‍ക്കം; അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്.

Published

on

അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 നാണ് അപകടം.

കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയാടിരുന്നു. താഴെ വീണ വിദ്യാര്‍ത്ഥിയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കാല്‍മണിക്കൂറോളം വിദ്യാര്‍ത്ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. 15 മിനിറ്റ് വൈകിയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവം; പൊലീസ് കേസെടുത്തു

കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്.

Published

on

കാസര്‍കോട് പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ അടിയേറ്റ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം.അശോകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകരുകയായിരുന്നു. അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍നീക്കിയതിനാണ് മര്‍ദനമെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.

Continue Reading

kerala

താമരശ്ശേരിയില്‍ നാലാം ക്ലാസുകാരിയുടെ മരണം; സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം.

Published

on

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം. വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിള്‍ ശേഖരിക്കും. കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കും.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമാന രോഗലക്ഷണങ്ങളോടെ ഇന്നലെ വൈകിട്ടാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഏഴു വയസുള്ള സഹോദരന് പനിയും ശര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അനയക്കൊപ്പം സഹോദരനും കുളത്തില്‍ കുളിച്ചിരുന്നു. കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതോടെ സഹോദരന് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.

Continue Reading

kerala

തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാത; സുപ്രീംകോടതി ഇടപെട്ടിട്ടും കുഴികള്‍ അടച്ചില്ല

കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Published

on

തൃശ്ശൂര്‍ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ കുഴികള്‍ സുപ്രീംകോടതി ഇടപെട്ടിട്ടും അടയ്ക്കാതെ നാഷണല്‍ ഹൈവേ അതോറിറ്റിയും കരാര്‍ കമ്പനിയും. കോറി വേസ്റ്റ് റോഡില്‍ കൊണ്ടുവന്നിട്ട് കുഴികള്‍ അടക്കാനുള്ള താത്കാലിക ശ്രമം മാത്രാണ് കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അപകടത്തില്‍പ്പെടുന്നതില്‍ ഏറെയും ഇരുചക്രവാഹനങ്ങളാണ്.

ഗതാഗത കുരുക്ക് കാരണം ടോള്‍പിരിവ് അടക്കം നാലാഴ്ചത്തേക്ക് തടഞ്ഞിട്ടും പരിഹാരമായില്ല. റോഡ് നന്നാക്കൂ എന്നിട്ടാകാം ടോള്‍ പിരിവ് എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇന്നലെ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

Continue Reading

Trending