Video Stories
വൈറ്റ് ഹൗസിലെ അജ്ഞാതനെ തേടി ട്രംപ്

കെ. മൊയ്തീന്‍കോയ
ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്‍’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട് സെപ്തംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച ലേഖനം. വൈറ്റ് ഹൗസില്‍ ഭരണകൂടത്തിലിരുന്ന് എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന ഉന്നതന്‍ ആരാണ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഗ്‌നിപര്‍വതത്തിന് മുകളിലിരുന്നാണ് ട്രംപ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍മാര്‍ക്ക് തിരിച്ചടി ലഭിക്കാന്‍ സാഹചര്യം ഒരുക്കുന്ന ഈ വിവാദം അവസാനം ട്രംപിന്റെ ഇംപീച്ച്‌മെന്റിലേക്ക് എത്തിക്കുമോ? ആശങ്ക ഉയര്‍ന്നിട്ടുണ്ട്, റിപ്പബ്ലിക്കന്‍ ക്യാമ്പില്‍.
‘ട്രംപ് രാജ്യത്തെ വിഭജിക്കുന്നു. പ്രതിലോമപരവും വീണ്ടുവിചാരമില്ലാത്തതുമാണ് ട്രംപിന്റെ പല തീരുമാനങ്ങളും. കഴിവുകെട്ട നിലപാട്. നിന്ദ്യമായ എടുത്തുചാട്ടം. എഫ്.ബി.ഐ ഡയരക്ടറെ മാറ്റിയത്, പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം, സഖ്യരാഷ്ട്രങ്ങളെ അകറ്റിയത്, ഷാര്‍ലറ്റ്വില്ലില്‍ വര്‍ണവെറിയന്‍മാര്‍ അഴിഞ്ഞാടിയത് ന്യായീകരിച്ചത്, അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയുടെ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനുമായുള്ള ചങ്ങാത്തം, ഭരണരംഗത്തെ അധാര്‍മ്മികത’ തുടങ്ങിയവയെല്ലാം ലേഖനത്തില്‍ തുറന്നെഴുതുന്നു. വൈറ്റ് ഹൗസിലെ ‘പ്രതിരോധ പോരാളി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാതനായ ഉന്നതന്റെ ലേഖനം വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നാണ് ടൈംസിന്റെ അവകാശവാദം. ‘ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വരണമെന്ന്’ ട്രംപ് വെല്ലുവിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്. സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം ചെയ്യേണ്ടുന്ന നാളുകളാണ് ട്രംപിനെ കാത്തിരിക്കുന്നത്. ലേഖനം രാഷ്ട്രീയ രംഗത്ത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വൈസ് പ്രസിഡണ്ട് മുതല്‍ താഴെ ജീവനക്കാര്‍ വരെ ദിനംപ്രതി ലേഖനത്തിന് പിന്നില്‍ ‘ഞാനല്ല’ എന്ന് വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നുണ്ടെങ്കിലും ‘അജ്ഞാതനെ’ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ട്രംപിന്റെ പല തീരുമാനങ്ങളോടും മന്ത്രിസഭയിലെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും പ്രമുഖര്‍ക്ക് വിയോജിപ്പുണ്ടെന്ന് പരസ്യമായ രഹസ്യമാണല്ലോ. ഭരണകൂടത്തില്‍ നിന്ന് നിരവധി സെക്രട്ടറിമാര്‍ രാജിവെച്ചൊഴിഞ്ഞത് ഇതിന് തെളിവാണ്.
നവംബര്‍ ആറിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യുമെന്ന് ഉറപ്പാണ്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ നൂറില്‍ 35 സ്ഥാനങ്ങളിലേക്കും സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ മുന്‍ പ്രസിഡണ്ട് ഒബാമ രംഗത്തിറങ്ങിയത് ഡമോക്രാറ്റുകളെ ആവേശഭരിതരാക്കി. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ടുമാര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുക അത്യപൂര്‍വമാണ്. നേതൃ ദാരിദ്ര്യം അനുഭവിക്കുന്ന ഡമോക്രാറ്റുകള്‍ക്ക് ഒബാമയുടെ രംഗപ്രവേശം ആവേശവും പ്രതീക്ഷയും നല്‍കി. ഇംപീച്ച്‌മെന്റിനുള്ള സാധ്യത ഉയര്‍ത്തിപ്പിടിച്ചാണ് ഡമോക്രാറ്റിക് നീക്കം. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വേളയില്‍ എതിരായി രംഗത്ത് വരാതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയിരുന്നുവെന്ന് മുന്‍ ഇലക്ഷന്‍ സഹായി മൈക്കിള്‍ കപ്യൂട്ടോവിന്റെയും മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോവിന്റെയും കുറ്റസമ്മതമൊഴി തന്നെ ഇംപീച്ച്‌മെന്റിന് ധാരാളം. ബാങ്കില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസ് ഉള്‍പ്പെടെ മറ്റ് എട്ട് കേസുകള്‍ ട്രംപിനെ അസ്വസ്ഥനാക്കുന്നു. തെരഞ്ഞെടുപ്പിലെ ‘റഷ്യന്‍ ഇടപെടല്‍’ നടന്നുവെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയം ഒഴിവാക്കാന്‍ അവസാന അടവും ട്രംപ് പയറ്റി തുടങ്ങിയെന്നതിന് തെളിവാണ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘമായ ഇവഞ്ചെലിക്കല്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച. മാധ്യമങ്ങള്‍ ചര്‍ച്ചയുടെ ശബ്ദരേഖ പുറത്തുവിട്ടത് മറ്റൊരു വിവാദമായി. ‘തന്റെ സ്വീകാര്യത അളക്കുന്നത് മാത്രമല്ല, മത (ക്രിസ്ത്യന്‍) സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടിയുള്ള ഹിതപരിശോധന കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്’ എന്ന ട്രംപിന്റെ പ്രസംഗത്തിന്റെ ദുഷ്ടലാക്ക് ഞെട്ടിപ്പിക്കുന്നു. (ഇന്ത്യയില്‍ ബി.ജെ.പിയുടെ ഇലക്ഷന്‍ തന്ത്രത്തിന് സമാനമായ രീതി) ‘ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ തന്റെ നയം (?!) അക്രമപരമായി അവര്‍ മറിച്ചിടും. അവ നഷ്ടമാകുന്നതില്‍ നിന്ന് ഒരു വോട്ട് മാത്രം അകലെയാണ്. 200 ദശലക്ഷത്തോളം ആളുകളെ ഉപദേശിക്കുന്ന നിങ്ങള്‍ (ഇവലെഞ്ചലിക്കല്‍ നേതാക്കള്‍) ആ വിശേഷാധികാരം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കണം’- ട്രംപിന്റെ അഭ്യര്‍ത്ഥനയിലെ താല്‍പര്യം ഊഹിക്കാവുന്നതാണല്ലോ.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ ട്രംപ് ഇംപീച്ച്‌മെന്റിന് വിധേയനാകേണ്ടിവരും. അമേരിക്കന്‍ താല്‍പര്യം മാത്രം ഉയര്‍ത്തിപ്പിടിച്ചുള്ള ട്രംപിന്റെ തന്ത്രം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ കൂടുതല്‍ പ്രതിലോമവും അക്രമപരവുമായ നയ-സമീപനമായിരിക്കും ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാവുക. ലോക ക്രമത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാകുന്നതും സമൂല മാറ്റം സൃഷ്ടിക്കുന്നതുമായിരിക്കും അമേരിക്കയുടെ തീരുമാനങ്ങള്‍ എന്ന് തീര്‍ച്ച.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
india3 days ago
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു