Video Stories
സി.ബി.ഐ തലപ്പത്തെ അഴിമതിക്കഥകള്‍

സതീഷ് ചന്ദ്ര
ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള സംഘര്‍ഷം സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങുന്നു. അസ്താനക്കെതിരെ കൈക്കൂലി കേസ് എടുത്തത് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്. ആറോളം കേസുകളാണ് അസ്താനക്കെതിരെയുള്ളത്. ‘പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി, ഗുജറാത്ത് കേഡര്‍ ഓഫീസര്‍, ഗോധ്ര പ്രത്യേക അന്വേഷണ സംഘത്തിലെ പ്രമുഖന്‍, സി.ബി.ഐയില്‍ രണ്ടാമനായി നുഴഞ്ഞുകയറി കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടു. ഈ പ്രധാനമന്ത്രിയുടെ കീഴില്‍ സി.ബി.ഐ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയാണ്’ രാഹുല്‍ ട്വീറ്റില്‍ കുറിച്ചവരികളാണിത്. സി.ബി.ഐ അന്വേഷണം നേരിടുന്ന സതീഷ് സാനയില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്ക് എതിരെയുള്ള കേസ്. അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഇടപാട്, വിജയ് മല്യയുടെ വായ്പത്തട്ടിപ്പ് തുടങ്ങി സുപ്രധാന കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു നേതൃത്വം നല്‍കുന്നയാളാണ് അസ്താന. രാജ്യത്തെ അന്വേഷണ ഏജന്‍സിയുടെ രണ്ടാംനിരക്കാരനായ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ തന്നെ കേസെടുക്കുന്നത് അസാധാരണമാണ്.
അതേസമയം, അലോക് വര്‍മയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളുമായി കാബിനറ്റ് സെക്രട്ടറിക്ക് അദ്ദേഹം പരാതി നല്‍കിയതായും ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. പ്രധാനമന്ത്രിക്കും പരാതി നല്‍കിയതായും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. പന്ത്രണ്ടിലധികം ആരോപണങ്ങളാണ് അസ്താന, വര്‍മക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്. മാംസ വ്യാപാരി മോയിന്‍ ഖുറേഷിക്കെതിരായ അന്വേഷണം, സെന്റ് കിറ്റ്‌സ് പൗരത്വം തേടുന്ന രണ്ട് ബിസിനസുകാരുമായി ബന്ധപ്പെട്ട കേസ്, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കല്‍ കേസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയും അടി മുറുകുകയും ചെയ്യുമ്പോള്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന പല കേസുകളുടേയും ഇതുവരെ വെളിച്ചം കാണാതിരുന്ന വിശദാംശങ്ങള്‍ പുറത്തുവരുന്നുണ്ട്. അതേസമയം വര്‍മയേയോ അസ്താനയേയോ സ്ഥാനത്ത്‌നിന്ന് നീക്കി മറ്റേതെങ്കിലുമിടത്ത് നിയമനം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളയുന്നു. സി.ബി.ഐയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
വര്‍മയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇവയാണ്: മോയിന്‍ ഖുറേഷിക്കെതിരായ കേസിലെ മറ്റൊരു പ്രതി സന സതീഷ് ബാബു പറയുന്നത് സി.ബി.ഐ നടപടി ഒഴിവാക്കാന്‍ അലോക് വര്‍മക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ്. സന ഒരു തവണ മാത്രമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സനയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് അലോക് വര്‍മ തന്നോട് പറഞ്ഞത്. അതേസമയം ഇതേ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് രാകേഷ് അസ്താനക്കെതിരെ ഒക്ടോബര്‍ 15ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൈക്കൂലി വാങ്ങിയത് അസ്താനയാണ് എന്നാണ് ആരോപണം. അസ്താനയടക്കമുള്ളവര്‍ക്ക് മൂന്ന് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് സന മൊഴി നല്‍കിയെന്ന് എഫ്.ഐ.ആര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ നാലിന് ഇത് സംബന്ധിച്ച് സന സതീഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് പറയുന്നത്.
സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണങ്ങളില്‍നിന്നും അറസ്റ്റില്‍നിന്നും രക്ഷപ്പെടാനായി രണ്ട് ബിസിനസുകാര്‍ കരീബിയന്‍ രാജ്യമായ സെന്റ് കിറ്റ്‌സില്‍ പൗരത്വം തേടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ സി.ബി.ഐ ഡയറക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ആവശ്യമായ നടപടിയൊന്നുമെടുത്തില്ല. ഇതിലൊരാള്‍ കല്‍ക്കരി കുംഭകോണ കേസില്‍ പ്രതിയാണ്. മറ്റേയാള്‍ ടു.ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട പണ തട്ടിപ്പ് കേസിലെ പ്രതിയും.
പണതട്ടിപ്പ് കേസുകളില്‍ വസ്തു ജപ്തി ചെയ്യില്ലെന്ന് ഉറപ്പാക്കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് എന്‍ഫോഴ്‌സ്‌മെന്റ് അസി.ഡയറക്ടര്‍ പിടിയിലായിരുന്നു. എന്നാല്‍ ഈ നടപടിയുടെ പേരില്‍ ഡയറക്ടര്‍ അലോക് വര്‍മ സി.ബി.ഐ ലക്‌നൗ യൂണിറ്റ് തലവനെ ശകാരിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് സി.ബി.ഐയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ചണ്ഡിഗഡിലെ ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസിലും സി.ബി.ഐ അലംഭാവം കാട്ടി.
അസ്താന കൈക്കൂലി കേസില്‍ ഒന്നാം പ്രതിയാണ്. റോയുടെ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) സ്‌പെഷല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും അസ്താനക്കെതിരായ എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോയല്‍ പ്രതിയല്ല. ഫോണ്‍ രേഖകള്‍, വാട്‌സ് അപ് സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ആറ് കേസുകളിലാണ് അസ്താനക്കെതിരെ അന്വേഷണം നടത്തുന്നത് സിവിസിക്ക് മുമ്പാകെ സെപ്തംബര്‍ 21ന് സി.ബി.ഐ അറിയിച്ചിരുന്നു. അലോക് വര്‍മയെ വ്യക്തിഹത്യ ചെയ്യാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുമാണ് രാകേഷ് അസ്താന ശ്രമിക്കുന്നതെന്ന് സി.ബി.ഐ ആരോപിക്കുന്നു. സിവിസിക്ക് വ്യാജ പരാതികള്‍ നല്‍കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ് അസ്താന എന്ന് സി.ബി.ഐ പറയുന്നു. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന്‍ മനോജ് പ്രസാദിനെ, സന സതീഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അസ്താനയ്‌ക്കെതിരെ നീങ്ങിയത്. മോയിന്‍ ഖുറേഷിയുടെ സ്ഥാപനത്തില്‍ 2014 ഫെബ്രുവരിയില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബ്ലാക് ബെറി മെസഞ്ചര്‍ വഴി ഖുറേഷി, മുന്‍ സി.ബി.ഐ ഡയറക്ടര്‍ എ.പി സിങുമായി നടത്തിയ സംഭാഷണം വിവാദമായിരുന്നു. യു.പി.എസ്‌സി അംഗമായിരുന്ന എ.പി സിംങ് ഇതേത്തുടര്‍ന്ന് രാജിവെച്ചു. 2017 ഫെബ്രുവരിയില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. അസ്താനയുടെ നേതൃത്വത്തില്‍ സി.ബി.ഐ എസ്.ഐ.ടി കൈകാര്യം ചെയ്ത വളരെ പ്രധാനപ്പെട്ട കേസുകളിലൊന്നായിരുന്നു ഇത്. ഒക്ടോബര്‍ നാലിന് സന സതീഷ്, രാകേഷ് അസ്താനയടക്കം നാല് പേര്‍ക്കെതിരെ മൊഴി നല്‍കി. 2017 ഡിസംബര്‍ മുതലുള്ള 10 മാസക്കാലം മൂന്ന് കോടി രൂപ ഇവര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പരാതി. കൂടുതല്‍ തുക നല്‍കാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചതായും സതീഷ് മൊഴി നല്‍കി. മനോജ് പ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരം എസ.്‌ഐ.ടിയുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിനായി 25 ലക്ഷം രൂപ നല്‍കി. 1.75 കോടി രൂപ വാങ്ങാനായി ഡല്‍ഹിയിലെത്തിയ മനോജ് പ്രസാദിനെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. റോയില്‍ ഡയറക്ടര്‍ കഴിഞ്ഞാല്‍ ഉന്നത ഉദ്യോഗസ്ഥനായ സമന്ത് കുമാര്‍ ഗോയല്‍, മനോജ് അടക്കമുള്ളവരുമായി നിരന്തര ബന്ധം പുലര്‍ത്തിയിട്ടുണ്ട് എന്ന് സി.ബി.ഐ ആരോപിക്കുന്നു. ഗോയലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും അദ്ദേഹം സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
‘പഠിപ്പ് മുടക്കി വിദ്യാർഥികളെ റാലിയിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം’; സ്കൂൾ പ്രിൻസിപ്പലിന് എസ്എഫ്ഐ നൽകിയ കത്ത് പുറത്ത്
-
india2 days ago
തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണം 34 ആയി
-
kerala3 days ago
കോട്ടയം കോടിമത പാലത്തിന് സമീപം അപകടം: രണ്ട് മരണം
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഇന്ന് ചുമതലയേല്‍ക്കും
-
india3 days ago
ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കും; പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍
-
News3 days ago
ഗസ്സയിലെ സ്കൂള്‍, കഫേ, എയ്ഡ് ഹബ്ബുകളില്‍ ഇസ്രാഈല്‍ ബോംബാക്രമണം; 95 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
-
kerala3 days ago
മലപ്പുറത്ത് ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്