അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതടക്കമുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ആര്‍ എസ് എസ് നേതൃത്വം തീ കൊണ്ടാണ് കളിക്കുന്നതെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

രാമക്ഷേത്രം മാത്രമായിരിക്കും അയോദ്ധ്യയില്‍ പണിയുകയെന്നും മറ്റൊന്നും ആലോചിക്കുന്നില്ലെന്നുമുള്ള ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ആര്‍ എസ് എസ് നേതൃത്വം നല്‍കുന്ന വ്യക്തമായ സന്ദേശം അവര്‍ സുപ്രിം കോടതിയുടെ വിധി പോലും എങ്ങനെയായിരിക്കുമെന്ന് അവര്‍ ഊഹിക്കുന്നു എന്നാണ്. കോടതി വിധികള്‍ പോലും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. തെളിവുകളെ ആധാരമാക്കിയല്ല. ഉവൈസി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ആര്‍ എസ് എസ് നല്‍കുന്ന സന്ദേശം അവര്‍ ഹിന്ദുത്വ രാജ്യമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുമെന്നു തന്നെയാണ്. ഉവൈസി കൂട്ടിച്ചേര്‍ത്തു.