More
ദേശീയ പൗരത്വ രജിസ്റ്റര്‍: അന്തിമ പട്ടിക പുറത്തിറക്കി

ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തിറക്കി. മൂന്ന് കോടി 11 ലക്ഷം പേര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 40.37 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായവര്‍. പിന്നീട് 1.02 ലക്ഷം പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പുറത്താക്കി. അന്തിമപട്ടിക പുറത്തു വരുന്ന സാഹചര്യത്തില്‍ അസമിലെ വിവിധ ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.
Prateek Hajela,State Coordinator,NRC: A total of 3,11,21,004 persons found eligible for inclusion in final NRC leaving out 19,06,657 persons including those who did not submit their claims.Those not satisfied with outcome can file appeal before Foreigners Tribunals. (file pic) https://t.co/HfgIsjZ6lr https://t.co/A73ATaijTC
— ANI (@ANI) August 31, 2019
1971 മാര്‍ച്ച് 25 എന്ന കട്ട്ഓഫ് ഡേറ്റിന് ശേഷം അസമിലേക്ക് കുടിയേറിയവരെയാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാറിന്റെയും നിലപാട്. എന്നാല്‍ പൗരത്വ പട്ടികയില്‍ നിന്നും നിലവില്‍ പുറത്തായ 41 ലക്ഷം പേരില്‍ മിക്കവരും ഈ കട്ട് ഓഫ് ഡേറ്റിനും പതിറ്റാണ്ടുകള്‍ മുമ്പെ അസമിലെ താമസക്കാരാണ് എന്നാണ് പരാതി ഉയര്‍ന്നത്.
അതേസമയം പട്ടികയില്‍ നിന്നും ഇപ്പോഴും ലക്ഷങ്ങള്‍ പുറത്താണെന്നാണ് സൂചന. ഇത്തരക്കാരെ ഉടനടി നാടു കടത്തില്ലെന്നും അവര്‍ക്ക് ട്രൈബ്യൂണലുകളെ സമീപിച്ച് പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ട്രൈബ്യൂണലുകള്‍ തള്ളുന്ന അപേക്ഷകളില്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പുനഃപരിശോധനാ ഹരജി നല്‍കാനാവും. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നിലവില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അസം സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവര്‍ക്കു നേരെ കലാപങ്ങള്‍ നടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. 1 കോടി 20 ലക്ഷം മുസ്‌ലിം നുഴഞ്ഞു കയറ്റക്കാര്‍ അസമിലുണ്ടെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാന്‍ തീരുമാനിച്ചതെങ്കിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടാതെ പോയവര്‍. പഞ്ചായത്ത് പ്രസിഡന്റ് വിവാഹവേളയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല എന്ന കാരണം കൊണ്ടു മാത്രം നിരവധി ലക്ഷം സ്ത്രീകള്‍ പട്ടികക്കു പുറത്തായിട്ടുണ്ട്. കട്ട് ഓഫ് ഡേറ്റിനു ശേഷം അസമിലെത്തിയ നിരവധി ബംഗാളി ഹിന്ദുക്കളും പൗരത്വ ഭീഷണി നേരിടുന്നുണ്ട്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കുക. 40.37 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പട്ടികയില്‍ നിന്ന് പുറത്തായത്. പിന്നീട് 1.02ലക്ഷം പേരെകൂടി സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. നാല് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. പട്ടിക പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അസമില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ 41 ലക്ഷത്തിലധികം ആളുകള്‍ പട്ടികക്ക് പുറത്തായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ദേശിയ പൗരത്വ രജിസ്റ്റര്‍ ഉള്‍പ്പെടുത്താവര്‍ക്ക് അപ്പീലുമായി ഫോറിനേഴ്‌സ് െ്രെടബ്യൂണലിനെ സമീപിക്കാമെന്ന് അസം മുഖ്യമന്ത്രി സബര്‍നന്ദ സോനോവാള്‍ പറഞ്ഞു.
അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് ആദ്യ കരട് പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയില്‍ നിന്ന് നിരവധി പേരാണ് പുറത്തായത്. പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് അസമില്‍ അരങ്ങേറിയത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു.
india
എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ആസൂത്രണം ചെയ്യാനായി ഇന്‍ഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
india
വോട്ട് ചോരി: മോദി സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും

വോട്ട് കൊള്ളയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതോടെ മോദി സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടമായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന മാർച്ചിൽ ഉത്തരേന്ത്യയിൽ നിന്നുള്ള യൂത്ത് ലീഗ് കേഡർമാർ പങ്കെടുക്കും. മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി മാർച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എംപി, ഇമ്രാൻ പ്രതാപ്ഗർഹി എംപി, അൽക ലാംബ, യോഗേന്ദ്ര യാദവ് എന്നിവർ അഭിസംബോധന ചെയ്യും.
ബിജെപി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണ്. തന്ത്രപരമായി കൃത്രിമങ്ങളിലൂടെ ജനാധിപത്യത്തിന്റെ വിശ്വാസ്യത നശിപ്പിക്കുകയാണ്. ഏത് വിധേനയും അധികാരത്തിൽ തുടരാനുള്ള മോദിയുടെ തീവ്രശ്രമങ്ങൾക്ക് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിയൊരുക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി തെളിയിക്കുന്ന വിവരങ്ങളാണ് രാഹുൽ ഗാന്ധി പുറത്തു വിട്ടത്. ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ വോട്ടർ പട്ടിക എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ജനങ്ങളുടെ വോട്ടവകാശത്തിന്റെ സംരക്ഷണം രാജ്യത്തിന്റെ വിശ്വാസത്തിന്റെ കാതലാണ്, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയങ്ങളിൽ വ്യക്തത വരുത്തണം. അസമിൽ, ഹിമന്ത ബിശ്വ ശർമയുടെ ബിജെപി സർക്കാർ നിയമവാഴ്ചയെ നഗ്‌നമായി ലംഘിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി സർക്കാർ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ കഠിനമായി ശ്രമിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനു പകരം ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ആളുകളെ വിഭജിക്കുന്ന തിരക്കിലാണ്.
അനധികൃത കുടിയേറ്റ പ്രശ്നത്തിന്റെ മറവിൽ സംസ്ഥാനത്തെ മുസ്ലീങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്. സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സർക്കാർ ജനങ്ങളുടെ വീടുകൾ തകർക്കുന്നത് കോടതിയലക്ഷ്യ നടപടിയാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന ബുൾഡൊസർ രാജിനേതിരെ ശക്തമായ പോരാട്ടങ്ങൾക്കു യുത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അൻസാരി, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ:ഷിബു മീരാൻ, സെക്രട്ടറി സി.കെ ഷാക്കിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ മർസുഖ് ബാഫഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
More
ട്രംപിന്റെ അനുയായി ചാർളി കെർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

ഡോണൾഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവർത്തകനുമായ ചാർളി കെർക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിൽ ചാർളി കെർക്ക് നിർണായക പങ്ക് വഹിച്ചിരുന്നു.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്