kerala
അസ്ഫാഖ് ആലം മുന്‍പും പ്രതി; ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു ജാമ്യത്തിലിരിക്കെ മുങ്ങി
ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കേസിലെ പ്രതി അസ്ഫാഖ് ആലം കൊടും ക്രമിനലെന്ന് പൊലീസ്. 2018ല്‍ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. ഡല്‍ഹിയിലെ ഗാസിപുര്‍ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
അതേസമയം ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടൊപ്പം നല്‍കിയ കസ്റ്റഡി അപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുക. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. ആലുവ സബ്ജയിലിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ആലുവ മാര്‍ക്കറ്റിലും, കുട്ടിയുമായി പ്രതി പോയ മറ്റു ഇടങ്ങളിലും വിശദ തെളിവെടുപ്പ് നടത്തി തെളിവുകളും സാക്ഷി മൊഴികളും ശേഖരിക്കും. ആലുവയിലെ കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ പൊലീസിന് തീര്‍ച്ചയില്ല. ഇതിലൊരു കൃത്യത വരുത്താന്‍ ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡിയില്‍ വിടുന്നതിന് മുന്‍പേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ആലുവ മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ആലുവ സബ് ജയിലിനുള്ളില്‍ വച്ചായിരിക്കും ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്തുക. എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നല്‍കിയത്. കുട്ടിയുമായി അസ്ഫാഖ് പോകുന്നത് കണ്ടെന്ന് പറഞ്ഞ മുഴുവന്‍ ആളുകളെയും തിരിച്ചറിയില്‍ പരേഡിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ബീഹാറിലെത്തിയ പൊലീസ് സംഘം അസ്ഫാഖിന്റെ വീട് കണ്ടെത്തി. ഇയാള്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അസ്ഫാഖ് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആലുവയില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന് താമസം തുടങ്ങിയത് 22 മുതലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഒന്‍പത് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്സൈസ് മിന്നല്‍ പരിശോധന നടത്തി. പ്രതി താമസിച്ച മുറിയിലും സംഘം പരിശോധന നടത്തി. ആലുവയിലും പരിസരപ്രദേശങ്ങളിലുമായി അമ്പതിലേറെ ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത് പൊലീസ് അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുട്ടിയോടും കുടുംബത്തോടും സര്‍ക്കാര്‍ അനാദരവ് കാട്ടിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
kerala
പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍
നാളെയാണ് ശിക്ഷാവിധി

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.
kerala
താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്കി നഗരസഭ
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി