Connect with us

kerala

ആശ സമരം സർക്കാറിന് അധികാര ലഹരി- മുസ്‌ലിം യൂത്ത് ലീഗ്

സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ഇന്നലെ ആശമാർക്ക് പ്രത്യേക പരിശീലന ക്ലാസ് ഉണ്ടെന്ന ഉത്തരവിറക്കി സമരത്തെ പൊളിക്കാൻ കുതന്ത്രം ഒരുക്കുകയാണ് സർക്കാർ ചെയ്തതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

Published

on

കോഴിക്കോട് : വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ നടത്തുന്ന സമരം 36 ദിവസം പിന്നിടുമ്പോഴും പരിഹരിക്കാൻ തയ്യാറാകാത്ത പിണറായി സർക്കാർ അധികാര ലഹരിയിൽ മുങ്ങിയിരിക്കയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. അടിസ്ഥാന വർഗ്ഗത്തിൻ്റെ പേര് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ മുതലാളി വർഗ്ഗത്തെ വാരിപ്പുണരുന്ന കാഴ്ച്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നത്.

കേരളത്തിലേക്ക് സ്വകാര്യ നിക്ഷേപത്തിനായി കുത്തക മുതലാളിമാർക്ക് പിന്നാലെ പോകുന്ന പിണറായി സർക്കാർ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതസമരത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ സമരം നടത്തുന്നത്.

എന്നാൽ സമരക്കാരെ ചർച്ചക്ക് പോലും വിളിക്കാതെ അവഹേളന പ്രസ്താവനകൾ നടത്താനും കേസുകൾ ചുമത്താനുമാണ് പിണറായി സർക്കാറും സി.പി.എം നേതാക്കളും താൽപര്യം കാണിക്കുന്നത്. ആശാ വർക്കർമാരുടെ വിഷയത്തിൽ കേന്ദ്രവും കേരളവും പരസ്പരം പഴിചാരുന്നുവെന്നല്ലാതെ പരിഹരിക്കാനുള്ള ഒരു നീക്കവും നടത്തുന്നില്ല. മാത്രവുമല്ല സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ഇന്നലെ ആശമാർക്ക് പ്രത്യേക പരിശീലന ക്ലാസ് ഉണ്ടെന്ന ഉത്തരവിറക്കി സമരത്തെ പൊളിക്കാൻ കുതന്ത്രം ഒരുക്കുകയാണ് സർക്കാർ ചെയ്തതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

കേരളത്തിലെ വർധിച്ച് വരുന്ന ലഹരി അക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ ഇടത് സർക്കാർ പൂർണ്ണ പരാജയമായിരിക്കുകയാണ്. ലഹരി സംഘത്തെ കയറൂരി വിട്ട് കേരളത്തെ തകർക്കുന്നതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്നും പിണറായി സർക്കാറിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും യോഗം വ്യക്തമാക്കി. ലഹരിക്കെതിരെ യൂത്ത് ലീഗ് നടത്തുന്ന പോരാട്ടം കൂടുതൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറർ പി. ഇസ്മായില്‍ നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, അഡ്വ. ഫാത്തിമ തെഹ്‌ലിയ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി പ്രസംഗിച്ചു.

അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.സി നസീര്‍, എം.പി നവാസ്, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അഡ്വ. വി.പി നാസര്‍, അമീർ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്‍, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, ടി.ഡി കബീര്‍, ഇ.എ.എം അമീന്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, കെ.എം ഖലീല്‍, ശരീഫ് സാഗര്‍, വി.കെ.എം ഷാഫി, അഡ്വ. എന്‍.എ കരീം, അന്‍വന്‍ ഷാഫി ഹുദവി, ഷബീര്‍ ഷാജഹാന്‍, പി.കെ നവാസ്, സി.കെ നജാഫ് ചർച്ചയിൽ പങ്കെടുത്തു.

kerala

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ മിനിയുടെ സുഹൃത്ത് സന്തോഷിനെയും തോക്ക് നല്‍കിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി

ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിചതായി പരാതി. മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടും ഡോക്ടര്‍മാര്‍ ചികിത്സക്കെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി. കുറ്റ്യാടി സ്വദേശി റസീന നൗഷാദ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.

ഈ മാസം 22 നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭിണിയായ റസീന നൗഷാദ് ചികിത്സക്കെത്തിയത്. തുടര്‍ന്ന്, ഡോക്ടര്‍ അറിയിച്ചത് പ്രകാരം അഡ്മിറ്റ് ആയെങ്കിലും പിന്നീട് പരിശോധനക്കായി ഡോക്ടര്‍മാരാരും വന്നില്ലെന്നും തുടര്‍ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആരും തയ്യാറായില്ലെന്നും പരാതിക്കാരി പറയുന്നു.

ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

india

മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകം; അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്നെയാള്‍

സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Published

on

മംഗളൂരുവില്‍ സംഘ്പരിവാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കള്‍ മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചു. മലപ്പുറം പറപ്പൂരിലെ മഹല്ല് പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കര്‍ണാടക, കേരള സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം വിട്ടുനല്‍കിയിട്ടുണ്ടെന്നും അഷ്റഫിന്റെ സഹോദരന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. ആള്‍ക്കൂട്ട മര്‍ദനമാണ് മരണകാരണം എന്നാണ് പറഞ്ഞത്. രണ്ട് മണിക്കൂറോളം ശരീരം അവിടെ കിടന്നു.
അഷ്റഫ് മാനസിക പ്രശ്നമുള്ള ആളാണെ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണത്തോട് കുടുംബം സഹകരിക്കും. അഷ്റഫ് ഏതെങ്കിലും തരത്തില്‍ പ്രശ്നമുണ്ടാക്കിയ മുന്‍കാല അനുഭവങ്ങള്‍ ഇല്ല. നിലവില്‍ പൊലീസ് അന്വേഷണത്തില്‍ പരാതികളില്ല – ജബ്ബാര്‍ പറഞ്ഞു

ബത്ര കല്ലൂര്‍ത്തി ക്ഷേത്രമൈതാനത്ത് വച്ചാണ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന് ആരോപിച്ച് മലയാളിയെ ആള്‍കൂട്ടം മര്‍ദിച്ചു കൊന്നത്. ആക്രി പെറുക്കി ഉപജീവനം നടത്തിയിരുന്നയാളാണ് അഷ്റഫ്. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

Trending