kerala
ആശമാര്‍ നിരാഹാരത്തില്‍; ആരോഗ്യമന്ത്രി ഡല്‍ഹിയില്‍
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്, തങ്കമണി എന്നിവരാണ് ഇന്നു മുതല്‍ നിരാഹാര സമരം നടത്തുക.

ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരം മുപ്പത്തിയൊമ്പതാം ദിവസമാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്ഷന് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നടത്തുന്ന രാപകല്‍ സമരം ഇന്ന് പുതിയ ഘട്ടത്തിലേയ്ക്കു കടക്കുകയാണ്.
ഇന്ന് മുതല്‍ സമരസമിതി പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങും. ഡോ. കെ ജി താര ഉദ്ഘാടനം ചെയ്യും.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്, തങ്കമണി എന്നിവരാണ് ഇന്നു മുതല്‍ നിരാഹാര സമരം നടത്തുക. പൊരിവെയിലും കനത്ത മഴയും തളര്‍ത്താത്ത സമരാവേശവുമായി ആശ മാരുടെ സമരം പുതിയ തലത്തിലേക്ക് മാറുകയാണ്.ഇവരുടെ സമരവേദിക്ക് സമീപമായി അംഗന്‍വാടി ജീവനക്കാരും രാപ്പകല്‍ സമരം തുടരുകയാണ്.അംഗന്‍വാടി ജീവനക്കാരുടെ സമരം നാലാം ദിനത്തിലേക്ക് കടന്നു. വിഷയ മിന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തും.
ആരോഗ്യമന്ത്രിയും എന്‍എച്ച്എം ഡയറക്ടറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരത്തിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണാനാണ് മന്ത്രിയുടെ ശ്രമം. എന്നാല്‍ ഈ കൂടിക്കാഴ്ച എപ്പോള്‍ നടക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് ആശമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ.വിനയ് ഗോയല്‍ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു.
പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും ആശമാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ അതും അലസിപ്പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ മന്ത്രി തയ്യാറായില്ല. പക്ഷേ സമരം അവസാനിപ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമരം തുടരാന്‍ ആശമാര്‍ തീരുമാനിച്ചത്. മുന്‍ നിശ്ചയപ്രകാരം വ്യാഴാഴ്ച തന്നെ നിരാഹാരസമരം തുടങ്ങും.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala2 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി