Connect with us

kerala

പ്രകടന പത്രികയില്‍ കുടുങ്ങി എല്‍ഡിഎഫ്; പ്രതിമാസം 21,000 രൂപ നല്‍കാം എന്ന് വാഗ്ദാനം

എല്‍ഡിഎഫ് എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലായിരുന്നു എല്‍ ഡി എഫിന്‍റെ ഈ കപട വാഗ്ദാനം.

Published

on

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന വാദത്തിനിടെ സിപിഎമ്മിനെ വെട്ടിലാക്കി എല്‍ഡിഎഫ് പ്രകടനപത്രിക. ആശമാരുടെ മിനിമം കൂലി 700 ആക്കും എന്ന പൊള്ള വാഗ്ദാനവുമായി 2021 ല്‍ ഇറങ്ങിയ പ്രകടന പത്രികയില്‍ കുടുങ്ങിയിരിക്കുകയാണ് ഇടത് മുന്നണി.  എല്‍ഡിഎഫ് എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലായിരുന്നു എല്‍ഡിഎഫിന്‍റെ ഈ കപട വാഗ്ദാനം.

നിലവില്‍ 700 രൂപ മാത്രമാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നത് എന്നിരിക്കെയാണ് 2021 ല്‍ ഇറക്കിയ പ്രകടന പത്രികയില്‍ പ്രതിമാസം 21,000 രൂപ നല്‍കാം എന്ന വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ‘ആശ’ കേന്ദ്ര സ്‌കീമാണ്. അവര്‍ക്ക് പണം നല്‍കേണ്ടത്് കേന്ദ്രസര്‍ക്കാരാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പറയാനുള്ളത് കേന്ദ്രം തരാനുള്ള 100 കോടി രൂപയെ കുറിച്ചും. അതിനെതിരെ ആശ വര്‍ക്കര്‍മാര്‍ സമരം ചെയുകയാണെങ്കില്‍ അവര്‍ക്കൊപ്പം താനും ഉണ്ട് എന്ന് മാത്രമാണ്.

കേരളമാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സംസ്ഥാനം എന്ന വാദമാണ് ആവസാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയത് എന്നാല്‍ ആന്ധ്രപ്രദേശ് ഈ അടുത്തിടെ ആശമാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ സര്‍ക്കാരിന്‍റെ ആ വാദവും തകര്‍ത്തു. ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്‍റെ ഔദാര്യമാണെന്നായിരുന്നു സിഐടിയു നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി പ്രേമയുടെ പ്രതികരണം. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉള്ളത്.

പത്രികയിലെ സാമൂഹ്യ സുരക്ഷ എന്ന തലക്കെട്ടിന് കീഴിലാണ് ആശാ വര്‍ക്കര്‍മാരുടെ കാര്യം പറയുന്നത്. ‘സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്‌സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്‌കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്‌കീം വര്‍ക്കേഴ്‌സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും.

മിനിമംകൂലി 700 രൂപയാക്കും’ എന്നും പത്രികയില്‍ പറയുന്നു. പ്രകടന പത്രികയില്‍ ഒന്നും പ്രവര്‍ത്തിയിലേക്ക് വരുമ്പോള്‍ മറ്റൊന്നും എന്ന നിലയിലേത്ത് സിപിഎം മാറുകയാണ്. അതിന് പുറമെയാണ് സിഐടിയു നേതാക്കളുടെ, കേട്ടാലറയ്ക്കുന്ന അപമാന ശരങ്ങളും

kerala

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

കൊച്ചി: വിവാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി ശ്രദ്ധേയനായ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍

​സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളിൽ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. ഇലന്തൂര്‍ ഇരട്ട നരബരി കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.

Continue Reading

crime

എം.ഡി.എം.എയുമായി യുവതിയും രണ്ട് യുവാക്കളും പൊലീസ് പിടിയില്‍

Published

on

പയ്യന്നൂര്‍: വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി. പ്രജിത (29), എടാട്ടെ കെ.പി. ഷിജിനാസ് (34), വിൽപനക്കായി എം.ഡി.എം.എ എത്തിച്ച പെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 2.45ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്. കാറും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ സ്വദേശി ഷഫീഖ് എന്നയാളില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

Continue Reading

kerala

കഞ്ചാവ് കേസ്; യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം.

Published

on

കഞ്ചാവ് കേസില്‍ യു. പ്രതിഭ എംഎല്‍എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച് എക്‌സൈസ്. ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തില്‍ നടന്നിട്ടില്ല. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ച്ച സംഭവിച്ചുവെന്നും അമ്പലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം. കേസില്‍ മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവില്‍ കഞ്ചാവിന്റെ മണമുണ്ടായിരുന്നു.സാക്ഷി മൊഴിയിലും അട്ടിമറി നടന്നു. കേസ് അന്വേഷിച്ച കുട്ടനാട് CI ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചു. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്‍ CI മഹേഷ് ആണ് കുറ്റപത്രം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.

Continue Reading

Trending