Connect with us

kerala

സിദ്ധാര്‍ത്ഥിന്റേത് എസ്എഫ്ഐ നടത്തിയ കൊലപാതകം: രമേശ് ചെന്നിത്തല

റാഗിംഗ് എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Published

on

സിദ്ധാര്‍ത്ഥന്റെ കൊലക്കേസിലെ പ്രതികളുടെ രാഷ്ട്രീയ സ്വാധീനം എത്ര വലുതാണെന്നാണ് അവരെ കോളേജിലേയ്ക്ക് തിരിച്ചെടുത്തതിലൂടെ തെളിയുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ്‌
രമേശ് ചെന്നിത്തല. സിദ്ധാര്‍ത്ഥിന്റേത് കൊലപാതകം ആണെന്നും അതിന് നേതൃത്വം കൊടുത്തത് എസ്എഫ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു.

റാഗിങ്ങുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് സ്‌പെഷ്യല്‍ ബെഞ്ച് രൂപീകരിക്കുവാനുള്ള ഹൈക്കോടതിവിധി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. റാഗിംഗ് എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തിലെ പ്രതികളെ കോളേജില്‍ തിരിച്ചെടുത്തു. ശിക്ഷാ നടപടിക്കു വിധേയരായ 2 വിദ്യാര്‍ഥികള്‍ക്കാണ് പുന: പ്രവേശനം നല്‍കിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും അനുമതി. ഹോസ്റ്റലില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം റദാക്കി കോടതി വിധിയുണ്ടായിട്ടും സര്‍വകലാശാല അധികൃതര്‍ അപ്പീലിനു പോയില്ല. കലാലയ അക്രമണങ്ങള്‍ തുടര്‍ക്കാത്തയാകുമ്പോള്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രതികള്‍ക്ക് ലഭിക്കുന്നത് അകമഴിഞ്ഞ സഹായമാണ്

പൂക്കോട് സിദ്ധാര്‍ഥന്‍ മരണത്തില്‍ ശിക്ഷാ നടപടിക്കു വിധേയരായ 2 വിദ്യാര്‍ഥികള്‍ക്കു പുന: പ്രവേശനം നല്‍കി പൂക്കോട് വെറ്ററിനറി കോളജ്. ആന്റി റാഗിംഗ് സെല്‍ ഒരു വര്‍ഷത്തേക്ക് പഠന വിലക്കേര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് പുനര്‍പ്രവേശനം നല്‍കിയത്.

മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും കോളജ് അനുമതി നല്‍കി. പുനര്‍പ്രവേശന ഉത്തരവിന്റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിനു ലഭിച്ചു. സിദ്ധാര്‍ഥനെ മര്‍ദ്ദിച്ചവരും റാഗിങ് വിവരം പുറത്തറിയിക്കാത്തവരും ഇതിലുള്‍പ്പെടുന്നുണ്ട്. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കാനുള്ള തീരുമാനം റദാക്കി കോടതി വിധിയുണ്ടായിട്ടും സര്‍വകലാശാല അധികൃതര്‍ അപ്പീലിനു പോയിരുന്നില്ല. എന്നാല്‍ പുനര്‍ പ്രവേശനം സ്വാഭാവിക നടപടിയാണെന്നും ഒരു വര്‍ഷത്തെ പഠന വിലയ്ക്ക് പൂര്‍ത്തിയായതാണെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന ബെയിലിനെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ചാണ് തുമ്പ പൊലീസ് പിടികൂടിയത്. ബെയ്ലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

പൂന്തുറയിലെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ച് കാറ് തടഞ്ഞാണ് ബെയ്ലിനെ തുമ്പ പൊലീസ് പിടികൂടിയത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച അഭിഭാഷകനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കിയിരുന്നു.

അതേസമയം നിയമപരമായും അല്ലാതെയും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മര്‍ദനമേറ്റ അഭിഭാഷകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് തീരുമാനിക്കും.

Continue Reading

kerala

മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു

ഡോ.അരുണ്‍ സക്കറിയയും സംഘവും കാളികാവിലെത്തി

Published

on

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.

പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.

Continue Reading

kerala

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലര്‍ട്ട്

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് വിവരം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ അറബിക്കടല്‍, മാലദ്വീപ്, ആന്‍ഡമാന്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലകളില്‍ കാലവര്‍ഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending