‘സാള്‍ട്ട് ആന്റ് പേപ്പര്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകന്‍ ആഷിഖ് അബു. വന്‍ഹിറ്റായി മാറിയ ആഷിഖിന്റെ ചിത്രമായിരുന്നു സാള്‍ട്ട് ആന്റ് പേപ്പര്‍. ചിത്രത്തിന്റെ നിര്‍മ്മാതാവായ സദാനന്ദനെക്കുറിച്ചായിരുന്നു ആഷിഖിന്റെ പരാമര്‍ശം. ചിത്രത്തിന്റെ നിര്‍മ്മാതാവായ ലുക്‌സാം സദാനന്ദന്‍ സിനിമാപ്രേമികളായ പലരേയും വഞ്ചിച്ചതായി അറിയുന്നുവെന്നും ഇയാളെ സൂക്ഷിക്കണമെന്നും ആഷിഖ് മുന്നറിയിപ്പ് നല്‍കുന്നു. അയാള്‍ ചതിച്ചുവെന്ന് വെളിപ്പെടുത്തിയ രതീഷ് കൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ആഷിഖ് അബുവിന്റെ മുന്നറിയിപ്പ്.